Skip to main content
മോസ്കോ

എഡ്വേര്‍ഡ് സ്നോഡന്‍ റഷ്യയിലുണ്ടെന്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി. എന്നാല്‍ സ്നോഡനെ യു.എസ്സിന് കൈമാറാന്‍ കാരണങ്ങളില്ലെന്ന്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു. സ്നോഡന്റെ മറ്റുവിവരങ്ങള്‍ പുടിന്‍ വെളിപ്പെടുത്തിയില്ല.

 

യു.എസ് ഏജന്‍സികളുടെ ഇന്റര്‍നെറ്റ് വിവരശേഖരണം വെളിപ്പെടുത്തിയ സ്നോഡനെതിരെ ചാരവൃത്തി നിയമം അനുസരിച്ച് യു.എസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഹോംഗ് കോങ്ങില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്നോഡനെ തടവില്‍ വെക്കാനുള്ള യു.എസ് അധികൃതരുടെ അപേക്ഷ തള്ളിയ ഹോംഗ് കോങ്ങ് അധികൃതര്‍ ഞായറാഴ്ച മോസ്കോയിലേക്ക് പോകാന്‍ സ്നോഡനെ അനുവദിച്ചു.

 

യു.എസ്സിലെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്‍ യു.എസ് ഇന്റര്‍നെറ്റ്‌ കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്ന്‍ ഏജന്‍സി പ്രിസം എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.