Skip to main content

ഇസ്ലാമാബാദ്: രണ്ട് ഇന്ത്യന്‍  വിമാനങ്ങള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി പാകിസ്താന്‍ വ്യോമസേന ആരോപിച്ചു. ഏകദേശം രണ്ടു മിനിറ്റ് നേരമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക് അതിര്‍ത്തിയില്‍ പറന്നത്.  

 

സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്താന്‍ സേനയുടെ പ്രസ്താവന അനുസരിച്ച് കാലത്ത് 10.40-ന് വാഗാ അതിര്‍ത്തിയോട് ചേര്‍ന്ന്‍ പാകിസ്താനിലെ അട്ടാരി മേഖലയിലാണ് ഇന്ത്യന്‍ വിമാനങ്ങള്‍ പ്രവേശിച്ചത്.

 

ഇന്ത്യന്‍ വിമാനങ്ങളെ നേരിടാന്‍ തങ്ങള്‍ രണ്ട് ഫൈറ്റര്‍ വിമാനങ്ങളെ തയ്യാറാക്കിയിരുന്നതായും പാകിസ്താന്‍ അറിയിച്ചു.