Skip to main content

കറാച്ചി: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ കോടതിയില്‍ ചെരിപ്പേര്‍. തനിക്കെതിരെയുള്ള മൂന്ന്‍ കേസുകളില്‍ ജാമ്യം നീട്ടാനുള്ള ആവശ്യവുമായാണ് മുഷറഫ് കോടതിയിലെത്തിയത്. കോടതി മുഷറഫിന് ജാമ്യം പതിനഞ്ച് ദിവസത്തേക്ക് നീട്ടി കൊടുത്തിട്ടുണ്ട്.

 

ശക്തമായ പ്രതിഷേധത്തിനിടെ കോടതിയിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിഭാഷകനായ താജ്മലാണ് മുഷറഫിന് നേര്‍ക്ക് ചെരിപ്പെറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

നേരത്തെ ദുബായിലും ലണ്ടനിലുമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന മുഷറഫിന് നാട്ടിലേക്ക് തിരിച്ചുവരാന്‍ അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തി. തീവ്രവാദ സംഘടനകളുടെ വധഭീഷണി നിലനില്‍ക്കെയാണ് മുഷറഫ് മടങ്ങിയെത്തിയിരിക്കുന്നത്. മെയ്‌ 11ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആള്‍ പാകിസ്താന്‍ മുസ്ലിം ലീഗിനെ മുഷറഫ് നയിക്കും.