Skip to main content

ലണ്ടന്‍: പാകിസ്ഥാനിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വിവിധ കേസുകളില്‍ മുന്‍‌കൂര്‍ ജാമ്യം ലഭിച്ചതായി അഭിഭാഷകര്‍ അറിയിച്ചു. ലണ്ടനില്‍ പ്രവാസത്തില്‍ കഴിയുന്ന മുഷറഫ് ഞായറാഴ്ച സ്വദേശത്ത് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. മെയില്‍ നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുഷറഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളില്‍ മുഷറഫിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് ജാമ്യ ഉത്തരവ്.  കൊലപാതകത്തിന് ഗൂഡാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കേസുകളാണ് മുഷറഫിന് മേല്‍ ചുമത്തിയിരിക്കുന്നത്. കേസുകളെ തുടര്‍ന്ന് അഞ്ച് വര്ഷം മുന്‍പ് രാജ്യം വിട്ട മുന്‍ സൈനിക മേധാവി കൂടിയായ മുഷറഫ് ആദ്യം ദുബായിലാണ് കഴിഞ്ഞത്. അവിടെ നിന്നാണ് ലണ്ടനിലെത്തിയത്.

 

1999ല്‍ പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാനില്‍ അധികാരം പിടിച്ച മുഷറഫ് 2008 വരെ രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു. 2008 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചതോടെ ഇംപീച്ച്മെന്റ് ഭീഷണി നേരിട്ട മുഷറഫ് ആഗസ്തില്‍ സ്ഥാനമൊഴിഞ്ഞു.