കുവൈത്തില്‍ 25 ഇന്ത്യക്കാരെ കൊലപാതക കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. വിഷയം കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലുള്ള ഇന്ത്യക്കാര്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഭക്ഷണമോ നിയമസഹായമോ ലഭിക്കുന്നില്ലെന്ന് ഇവരുടെ സുഹൃത്തുക്കള്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പോലീസ് ഈജിപ്തുകാരോട് പക്ഷപാതം കാണിക്കുന്നതായും തങ്ങളെ കമ്പനി മന:പൂര്‍വ്വം ഉപദ്രവിക്കുകയാണെന്നും ഇവര്‍ പറയുന്നു. സംഘട്ടനത്തില്‍ രണ്ട് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്പനി വളപ്പില്‍ 500-ല്‍ അധികം ഇന്ത്യക്കാരായ തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നു. തങ്ങളെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദലിനോടും അഭ്യര്‍ഥിച്ചു. പഞ്ചാബ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികളില്‍ അധികവും.
