Skip to main content
Protet in West Bengal

ബംഗാളിൽ സർക്കാർ ഇല്ലാത്ത അവസ്ഥ

പശ്ചിമബംഗാളിൽ ഇപ്പോൾ പ്രായോഗികമായി സർക്കാർ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. വനിതാ ഡോക്ടർമാർ രാത്രി ജോലിക്ക് ഹാജരാകുന്നത് ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനത്തെ സുപ്രീംകോടതി അസാധുവാക്കി.എന്നാൽ തൻറെ സംസ്ഥാനത്ത് രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷയോടെ ജോലി ചെയ്യാൻ അവസരമില്ല എന്ന കുറ്റസമ്മതം കൂടിയാണ് മുഖ്യമന്ത്രി മമതയുടെ സർക്കാരിൻറെ ആ ഉത്തരവ്.
      വനിതാ ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ട കൊല്ലപ്പെട്ടത് സംബന്ധിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീംകോടതി അതീവ ഞെട്ടൽ പ്രകടിപ്പിച്ചിരിക്കുന്നു.വസ്തുതകൾ പുറത്തുവിട്ടില്ലെങ്കിലും.ആർജിക്കർ ആശുപത്രിയിലെ  മുൻ പ്രിൻസിപ്പലിൻ്റെ അഴിമതിയും ദുർഭരണവും നേരത്തെ തന്നെ വെളിവാക്കപ്പെട്ടതാണ്.എന്നിട്ടും അദ്ദേഹത്തിന് എതിരെ നടപടി എടുക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.വരുന്ന ഡോക്ടർ കൊലചെയ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൻറെ മുൻഗണന മുൻ  പ്രിൻസിപ്പലിന് രക്ഷിക്കുന്നതിൽ ആയിരുന്നു.രാജ്യം മുഴുവൻ ഇളകിയതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായത്. 
     ഇപ്പോൾ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായും തകർന്ന അവസ്ഥ. പശ്ചിമബംഗാളിൽ ഇപ്പോൾ നടക്കുന്നത് സംസ്ഥാന സർക്കാരിൻറെ ആശീർവാദത്തോടെയുള്ള ഗുണ്ടാ രാജ്. ഇത്രയും ഗുരുതരമായ സാഹചര്യം പശ്ചിമബംഗാളിൽ നിലനിന്നിട്ടും കോൺഗ്രസ്സോ ഇന്ത്യ മുന്നണിയോ ഈ ഗൗരവകരമായ സാഹചര്യത്തെ കണ്ട ലക്ഷണം പോലും ഇതുവരെ കാട്ടിയില്ല എന്നുള്ളത് അത്ഭുതം ജനിപ്പിക്കുന്ന വസ്തുതയാണ്.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.