ക്രിസ്തുവും ക്രൈസ്തവസഭയും തമ്മിലുള്ള വ്യത്യാസം മാർപാപ്പയിലൂടെ
കേട്ടാൽ മനം പുരട്ടുന്ന സംഗതികളെ വിഷയങ്ങൾ ആക്കി രാപ്പകൽ ചർച്ച ചെയ്യുന്ന മലയാളി, ലോകം ഒരു നിമിഷം കണ്ണുതള്ളിപ്പോയ വാക്കുകൾ കേട്ടിട്ട് കേട്ട ലക്ഷണം കാണിക്കുന്നില്ല. വിചാരിച്ചാൽ തന്നെ , അത് ചർച്ച ചെയ്യാനുള്ള ത്രാണി കേരളത്തിലെ ബുദ്ധിജീവികൾക്കുമില്ല, മാധ്യമ പുലികൾക്കും ഇല്ല." കേട്ടാൽ മനം പുരട്ടുന്ന സംഗതികളെ വിഷയങ്ങൾ ആക്കി രാപ്പകൽ ചർച്ച ചെയ്യുന്ന മലയാളി, ലോകം ഒരു നിമിഷം കണ്ണുതള്ളിപ്പോയ വാക്കുകൾ കേട്ടിട്ട് കേട്ട ലക്ഷണം കാണിക്കുന്നില്ല. വിചാരിച്ചാൽ തന്നെ , അത് ചർച്ച ചെയ്യാനുള്ള ത്രാണി കേരളത്തിലെ ബുദ്ധിജീവികൾക്കുമില്ല, മാധ്യമ പുലികൾക്കും ഇല്ല." ദൈവം ഒന്നേയുള്ളൂ എല്ലാ മതങ്ങളും അതിലേക്ക് എത്താനുള്ള വഴികൾ മാത്രം " എന്ന് ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വത്തിക്കാൻ കുലുങ്ങി. മൂലക്കല്ലിലാണ് ഇളക്കമേറ്റതന്നറിഞ്ഞ് കുലുങ്ങിയ വത്തിക്കാൻ ഉടൻ തന്നെ പോപ്പിനെ ' തിരുത്തി '. ഇങ്ങനെ - " എല്ലാ മതങ്ങളും കാണപ്പെടുന്നത് ദൈവത്തിൽ എത്തിച്ചേരാനുള്ള ശ്രമത്തിൻ്റെ പാതകളായാണ് " എന്നാണ് പോപ്പ് ഉദ്ദേശിച്ചത് എന്ന്. അതായത് , കത്തോലിക്ക സഭയെ നിലനിർത്തുന്ന മൂല സിദ്ധാന്തമായ " രക്ഷ യേശുക്രിസ്തുവിലൂടെ മാത്രം " എന്നത് തന്നെയാണ് പോപ്പ് ഉദ്ദേശിച്ചതെന്നും മറ്റുള്ള മതങ്ങളുടേതൊക്കെ ശ്രമങ്ങൾ മാത്രമാണെന്നുമാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും വിശദീകരിച്ചുകൊണ്ട്.
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റ ശേഷം ഉഗ്രശേഷിയുള്ള കമ്പിപ്പാരക്കുത്തുകൾ തുടക്കം മുതലേ ആരംഭിച്ചതാണ്. നരകവും സ്വർഗ്ഗവും മരണശേഷം അല്ല , അത് ജീവിച്ചിരിക്കുമ്പോൾ ഭൂമിയിലെ യാഥാർത്ഥ്യങ്ങളാണെന്നും, ജാതിമതഭേദമന്യേ മനുഷ്യവംശം ഒരേ സത്വം പങ്കിടുന്നവരാണെന്നും മാർപാപ്പ പറഞ്ഞതും ഓർക്കേണ്ടതാണ്.
വയനാട് ദുരന്തം പോലെയുള്ള പോയകാല ദുരന്തങ്ങളുടെയും ഇനി വരാൻ പോകുന്ന അത്തരം ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ കേരളം ശ്രദ്ധയോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് ഇപ്പോൾ മാർപാപ്പ പറഞ്ഞിരിക്കുന്നത്. ക്രിസ്തുവും ക്രൈസ്തവ സഭയും തമ്മിലുള്ള വ്യത്യാസമാണ് മാർപാപ്പയും വത്തിക്കാനും തമ്മിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഒന്നേയുള്ളൂ എല്ലാ മതങ്ങളും അതിലേക്ക് എത്താനുള്ള വഴികൾ മാത്രം " എന്ന് ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വത്തിക്കാൻ കുലുങ്ങി. മൂലക്കല്ലിലാണ് ഇളക്കമേറ്റതന്നറിഞ്ഞ് കുലുങ്ങിയ വത്തിക്കാൻ ഉടൻ തന്നെ പോപ്പിനെ ' തിരുത്തി '. ഇങ്ങനെ - " എല്ലാ മതങ്ങളും കാണപ്പെടുന്നത് ദൈവത്തിൽ എത്തിച്ചേരാനുള്ള ശ്രമത്തിൻ്റെ പാതകളായാണ് " എന്നാണ് പോപ്പ് ഉദ്ദേശിച്ചത് എന്ന്. അതായത് , കത്തോലിക്ക സഭയെ നിലനിർത്തുന്ന മൂല സിദ്ധാന്തമായ " രക്ഷ യേശുക്രിസ്തുവിലൂടെ മാത്രം " എന്നത് തന്നെയാണ് പോപ്പ് ഉദ്ദേശിച്ചതെന്നും മറ്റുള്ള മതങ്ങളുടേതൊക്കെ ശ്രമങ്ങൾ മാത്രമാണെന്നുമാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും വിശദീകരിച്ചുകൊണ്ട്.
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റ ശേഷം ഉഗ്രശേഷിയുള്ള കമ്പിപ്പാരക്കുത്തുകൾ തുടക്കം മുതലേ ആരംഭിച്ചതാണ്. നരകവും സ്വർഗ്ഗവും മരണശേഷം അല്ല , അത് ജീവിച്ചിരിക്കുമ്പോൾ ഭൂമിയിലെ യാഥാർത്ഥ്യങ്ങളാണെന്നും, ജാതിമതഭേദമന്യേ മനുഷ്യവംശം ഒരേ സത്വം പങ്കിടുന്നവരാണെന്നും മാർപാപ്പ പറഞ്ഞതും ഓർക്കേണ്ടതാണ്.
വയനാട് ദുരന്തം പോലെയുള്ള പോയകാല ദുരന്തങ്ങളുടെയും ഇനി വരാൻ പോകുന്ന അത്തരം ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ കേരളം ശ്രദ്ധയോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് ഇപ്പോൾ മാർപാപ്പ പറഞ്ഞിരിക്കുന്നത്. ക്രിസ്തുവും ക്രൈസ്തവ സഭയും തമ്മിലുള്ള വ്യത്യാസമാണ് മാർപാപ്പയും വത്തിക്കാനും തമ്മിൽ ഇപ്പോൾ കാണാൻ കഴിയുന്നത്.