സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരത്തിന് രണ്ട് പേര്‍ അര്‍ഹരായി. ജയസൂര്യയും സൗബിന്‍ ഷാഹിറും. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും പ്രകടനമാണ് ജയസൂര്യക്ക് പുരസ്‌കാരം നേടിക്കൊടുത്തതെങ്കില്‍ സുഡാനി ഫ്രം നൈജീരിയയാണ് സൗബിനെ അവര്‍ഡിനര്‍ഹനാക്കിയത്. നിമിഷ സജയനാണ് മികച്ച നടി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയിത്തിനാണ് നിമഷയ്ക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ (ഒരു ഞായറാഴ്ച) ശ്യാമപ്രസാദും.
മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ്( ജോസഫ്,ചോല), സ്വഭാവ നടിക്കുള്ള പുരസ്‌കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ നേടി.
മറ്റ് പുരസ്കാരങ്ങള്‍മികച്ച ചിത്രം- കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (ഷെരീഫ്.സി)
തിരക്കഥ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
പശ്ചാത്തല സംഗീതം-ബിജിപാല്‍
ഗായകന്‍- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാല്‍
ഗാനരചന- ഹരിനാരായണന്‍
ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)
മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ
