Skip to main content
Thrissur

congo-fever

സംസ്ഥാനത്ത് കോംഗോപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയിലാണ് രോഗം സ്ഥരീകരിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇതാദ്യമായിട്ടാണ് കേരളത്തില്‍ കോംഗോ പനി സ്ഥിരീകരിക്കുന്നത്.

 

യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചു. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

 

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍. കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

 

Tags