Skip to main content
Kochi

sreejith

വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായി മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

 

സര്‍ക്കാര്‍ ജോലിയും ധനസഹായവും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. അതേസമയം കേസ് കോടതിയില്‍ എത്തുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമോയെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

 

കഴിഞ്ഞദിവസം ശ്രീജിത്തിന്റെ വീട്ടിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം വന്നിരിക്കുന്നത്.

 

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ സി.െഎ ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘം ആലുവ റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.