Thiruvananthapuram
പാറ്റൂരിലെ 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. വിവാദ ഫ്‌ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്തവിധിയില്‍ ഏറ്റെടുക്കാമെന്ന് പറയുന്ന ഭൂമി പുറമ്പോക്കാണെന്ന് നരത്തെ തന്നെ കണ്ടെത്തിയതാണ്. അതിരൊരു സ്ഥിരീകരണം മാത്രമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഇവിടെ നിന്നും 12 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലത്തുകൂടി കടന്നുപോകേണ്ട വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ ദിശമാറ്റി നിര്‍മാണം പൂര്‍ത്തിയാക്കി എന്നതായിരുന്നു പ്രധാന പരാതി. എന്നാല്‍ ഈ വിവാദ വിഷയത്തില്‍ ലോകായുക്ത ഒരു നിലപാട് സ്വീകരിച്ചിട്ടില്ല.
