Skip to main content
Kochi

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിചാരണ വേഗത്തിലാക്കുന്നത്.വിചാരക്കായി പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.കേസില്‍ സാക്ഷികളായിട്ടുള്ളവരില്‍ ഏറെപേരും സിനിമ മേഖലയിലുള്ളവരാണ് ഇവര്‍ കൂറുമാറാന്‍ സാധ്യതകൂടുതലാണെന്നും പോലീസ് കരുതുന്നു.

 


കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. ആകെ 14 പ്രതികളും  രണ്ടുപേര്‍ മാപ്പുസാക്ഷികളുമാണ്. നടിയോടുള്ള ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.