Skip to main content
Delhi

sikkim border

മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്‌നം അവസാനിക്കുന്നു. ഡോക്‌ലാം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണയായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

കുറച്ചു ദിവസങ്ങളായി ഇതു സംമ്പന്ധിച്ച് നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ഒടുവില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇതോടെ മാസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്.

 

ഇന്ത്യയാണ് അതിത്തി ലംഘനം നടത്തിയതെന്നും, അതിനാല്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നുമായിരുന്നു ചൈനയുടെ വാദം. ഇന്നാല്‍ ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ഇന്ത്യയും സൈന്യത്തെ തിരിച്ചു വിളിക്കുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

 

പ്രശനത്തെ തുടര്‍ന്ന് വലിയ സൈനിക സന്നാഹമാണ് അതിര്‍ത്തിയില്‍ ഉണ്ടായിരുന്നത്. ചൈനയുടെ ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറായിട്ടാണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പ്രശനം നീണ്ടുപോയാല്‍ യുദ്ധത്തില്‍ കലാശിക്കുമെന്ന പ്രവചനവുമുണ്ടായിരുന്നു.