Skip to main content
Delhi

delhi-pollution

ലോകത്ത് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയാണെന്ന് കണ്ടെത്തല്‍. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡ.ബ്ല്യു.എച്ച്.ഒ) പഠനം നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.  മുംബൈ, വാരാണസി ഉള്‍പ്പെടെ ഇന്ത്യയിലെ 14 നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

 

പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈ. രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേറ്റ് കെയ്‌റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്.  ലോകത്ത് പത്തില്‍ ഒമ്പതു പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കാണ്‍പൂര്‍, ഫരീദാബാദ്, ഗയ, പാറ്റ്ന, ആഗ്ര, മുസാഫര്‍പൂര്‍, ശ്രീനഗര്‍, ഗുഡ്ഗാവ്, ജയ്പൂര്‍, പാട്യാല, ജോധ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്ന് പ്രതിവര്‍ഷം ഇന്ത്യയില്‍ 24 ലക്ഷം പേര്‍ അകാലത്തില്‍ മരണമടയുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആഗോള തലത്തില്‍ ഇത് 38 ലക്ഷമാണ്.

 

Tags