Delhi
അക്രമികളുടെ കുത്തേറ്റ യജമാനന്റെ ജീവന്‍ രക്ഷിച്ച് ടൈസണ്‍ എന്ന വളര്‍ത്തു നായ. ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ കഴിഞ്ഞ 12നാണ് സംഭവം. രാത്രി തന്റെ വളര്‍ത്തു നായക്ക് ഭക്ഷണം നല്‍കാന്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു രാകേഷ് സിംഗ്. ആസമയം വീടിനു പുറത്തു നിന്ന ഒരു സംഘം ആളുകളുമായി തര്‍ക്കത്തിലായി.തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ രാകേഷിനെ കത്തികൊണ്ട് അക്രമികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രാകേഷിന് ഒരു കുത്തേറ്റു.
ഇത് കണ്ടു നിന്ന ടൈസണ്‍ അക്രമികളെ തിരിച്ചാക്രമിച്ച് യജമാനനെ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെടുത്തി. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ടൈസണും മൂന്ന് കുത്തേറ്റു. ഒരു വര്‍ഷം മുമ്പ് രാകേഷിനു ജോലി കഴിഞ്ഞു വരുന്ന വഴിക്ക് റോഡില്‍ നിന്ന് കിട്ടിയതാണ് ടൈസണെ. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.
