Skip to main content

 

സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം 'രാംലീല'യുടെ ഉത്തര്‍പ്രദേശിലെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതി വിലക്കി. മദ്ധ്യപ്രദേശ്‌ പുരുഷോത്തം ഭഗ്‌വാന്‍ രാംലീലാ സമിതി നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസുമാരായ ദേവീപ്രസാദ്‌ സിംഗ്‌, അശോക്‌ പാല്‍ സിംഗ്‌ ബഞ്ചാണ്‌ പ്രദര്‍ശനം നിരോധിച്ചു കൊണ്ട്‌ ഉത്തരവിട്ടത്‌.

 

ചിത്രത്തിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും ചിത്രത്തിലെ വിവാദ സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹിന്ദുമതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും ചിത്രം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.

 

നവംബര്‍ 15-ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ദീപിക പദുകോണും രണ്‍വീര്‍സിങ്ങുമാണ് നായികാനായകന്മാര്‍.