Skip to main content
കൊച്ചി

kerala high courtപത്ത് ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലില്‍ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നവയില്‍ പെടുന്നതാണ് ഈ ബാറുകള്‍. വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

 

എന്നാല്‍, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടകമള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹര്‍ജിയില്‍ വാദം കേട്ട കോടതി പത്ത് ബാറുകള്‍ക്കും പത്ത് ദിവസത്തിനകം ലൈസന്‍സ് അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. അപ്പീലില്‍ സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ പത്ത് ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും.