Skip to main content
ന്യൂഡൽഹി

ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് വ്യാജ പരാതിയ അയച്ച സംഭവത്തില്‍ വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ ഡൽഹി യൂണിറ്റ് കേസെടുത്തു. പ്രത്യേക കോടതിയില്‍ നന്ദകുമാറിനെതിരെയുള്ള എഫ്‌.ഐ.ആർ സമർപ്പിക്കുകയും ചെയ്തു. 2008-ല്‍ അഭിഭാഷകനായിരുന്ന ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീമിനെതിരെയാണ് പൊതുപ്രവർത്തകനായ ജോമോന്‍ പുത്തൻപുരയ്ക്കലിന്റെ പേരിൽ നന്ദകുമാര്‍ വ്യാജപരാതി അയച്ചത്. അഭിഭാഷകന് നിരോധിത സംഘടനയായ സിമിയും അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പരാതി. സി.കെ അബ്ദുള്‍ റഹീമിനെ ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പരിഗണിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.