തിരുവനന്തപുരം
നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ. രാജഗോപാല്‍. ബി.ജെ.പിക്ക് അയിത്തം കല്പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞയ്ക്ക് എത്താത്തത് ദൗര്‍ഭാഗ്യകരമെന്നും രാജഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനോട് ഇദ്ധേഹം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഒ രാജഗോപാലിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.