Skip to main content
തിരുവനന്തപുരം

census2011-ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പട്ടിക പരിശോധയ്ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും, പരാതികളും ഫെബ്രുവരി നാലു വരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും, മുനിസിപ്പല്‍ റവ്യൂ ഇന്‍സ്പെക്ടര്‍മാരും സ്വീകരിക്കും.

 

രാഷ്ട്രീയ പാര്‍ട്ടികളോ, സംഘടനകളോ കൂട്ടമായി സമര്‍പ്പിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. അവസാന തിയതിക്ക് ശേഷവും പരാതികള്‍ സ്വീകരിക്കില്ല. പരാതികളും, ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൂടി ഹാജരാക്കണം. പരാതികളിന്‍ മേല്‍ മുനിസിപ്പല്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിമാരാണ് തീര്‍പ്പ് കല്‍പ്പിക്കുക.

 

പട്ടിക secc.gov.in എന്ന വെബ്സൈറ്റിലും ഫോറങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലും rddkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

2011 ജൂണിലാണ് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം സെന്‍സസ് നടത്തുന്നത്.