Skip to main content
കൊച്ചി

KGS Groupആറന്മുള വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെ.ജി.എസ് ഗ്രൂപ്പ് തിരുത്തലുകള്‍ നടത്തിയെന്ന് പഠനം നടത്തിയ കിറ്റ്‌കോ. ഇത്‌ സംബന്ധിച്ച്‌ ദേവസ്വം ഓംബുഡ്‌സ്മാന്‌ കിറ്റ്‌കൊ വിശദീകരണം നല്‍കി. ഇത് ഗൗരവമായി കാണണമെന്ന്‌ ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

 

ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നും തങ്ങളുടെ പഠനത്തിലോ റിപ്പോര്‍ട്ടിലോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുകയാണ് കെ.ജി.എസ് ചെയ്തതെന്നും കിറ്റ്‌കോ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

വിമാനത്താവള നിര്‍മാണത്തിനായി ക്ഷേത്ര ഗോപുരത്തിന്റെയും കൊടിമരത്തിന്റെയും ഘടനയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും ഇത് പ്രായോഗികമല്ലെന്നും ഓംബുഡ്‌സ്മാന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ക്ഷേത്രത്തെ ബാധിക്കില്ലെന്ന് സാധ്യതാ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കെ.ജി.എസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.