മലപ്പുറം
പെന്ഷന് പ്രായം 65 ആയി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കെ.എസ്.ആര്.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്ഷന് പ്രായം 58 ആക്കാനാണ് വകുപ്പിന്റെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബിയില്‍ ഏതാണ്ട് 40000 ജീവനക്കാരും കെ.എസ്.ആര്.ടി.സിയില്‍ ഏതാണ്ട് 35000 ജീവനക്കാരുണ്ട്. തന്റെ ഈ രണ്ടു വകുപ്പുകളിലും പെന്ഷന് പ്രായം 58 ആയി ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും ആര്യാടന് മലപ്പുറത്ത് ഗസറ്റഡ് ഓഫീസേഴ്സിന്റെ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 വയസായി യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2013 ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണിയാണ് പ്രഖ്യാപനം നടത്തിയത്.