Skip to main content
തിരുവനന്തപുരം

കെ.എസ്‌.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായവും ലഭിക്കാതെവന്നതോടെ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. ഒന്നാം തീയതി നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. പെന്‍ഷന്‍ എന്ന് നല്‍കാനാകുമെന്ന കാര്യത്തിലും ഉറപ്പില്ല.

 

37000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചാം തിയ്യതിയാണ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ഈ മാസം പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാര്‍ക്ക്‌ പെന്‍ഷനും ശമ്പളവും നല്‍കാന്‍ പണമില്ലെന്ന്‌ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.

 

90 കോടിയുടെ സാമ്പത്തിക കമ്മിയാണ് പ്രതിമാസം കെ.എസ്.ആര്‍.ടി.സിക്ക് ഉള്ളത്. ശബരിമല സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്താന്‍ 500 സര്‍വീസുകള്‍ വെട്ടിക്കുറക്കാനാണ് തീരുമാനം.

Tags