Skip to main content
കണ്ണൂര്‍

കണ്ണൂര്‍ പാനൂരിനടുത്ത് നടന്ന ബോംബ്‌ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ്, ജാസിം വടക്കേവീട്ടില്‍, മുനവിര്‍ വലിയവീട്ടില്‍, അഫ്‌സല്‍ പരവന്റവിട എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

 

ബോംബ്‌ നിര്‍മാണത്തിനിടെയാകാം സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ പരിസര പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്. സ്‌ഫോടകവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഈ നാലുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് 10 സ്റ്റീല്‍ബോംബുകള്‍ പോലീസ് കണ്ടെത്തി.