എ.ഡി.ബി വായ്പാകേസില് അറസ്റ്റിലായ മുന്‍ പി.ആര്.ഡി ഡയറക്ടര്‍ എ.ഫിറോസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഫിറോസിന്റെ വാദം പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എന്നാല്‍ കേസന്വേഷണം പൂര്ത്തിയാകാറായതിനാല് ഫിറോസിനു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. സോളാര്‍ കേസുമായും ഫിറോസിനു ബന്ധമുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസ് സതീഷ് ചന്ദ്രനാണ് ജാമ്യം അനുവദിച്ചത്.
സരിതാ എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഒപ്പം ചേര്‍ന്ന് 25 കോടിയുടെ എ.ഡി.ബി വായ്പ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞു സലിം കബീര്‍ എന്നയാളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലാണ് ഫിറോസ് അറസ്റ്റിലായത്. മൂന്നുമാസത്തേക്ക് തിരുവനന്തപുരം വിട്ടു പോവരുതെന്നും കേസില്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു