ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് സെപ്റ്റംബര്‍ ഒമ്പതിന് ഹാജരാകണമെന്ന് പാട്യാല ഹൗസ് കോടതി. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവായി. ശ്രീശാന്ത് ബുധനാഴ്ച കോടതിയില്‍ ഹാജരാകേണ്ടതാണ് എന്നാല്‍ സമന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന അഭിഭാഷകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരാകാതിരുന്നത്.
നേരത്തെ കേസ് പരിഗണിച്ചിരുന്ന സാകേത് കോടതിയില്‍ നിന്ന് പിന്നീട് കേസ് പാട്യാല കോടതിയിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
ഐ.പി.എല്‍.ഒത്തുകളിയില്‍ ശ്രീശാന്തടക്കം 21 പ്രതികള്‍ക്കാണ് കോടതി സമന്‍സ് അയച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അജിത് ചാന്‍ഡില ഉള്‍പ്പടെയുള്ള ഒമ്പത് പേരുടെ ജാമ്യാപേക്ഷ 26 ന് പരിഗണിക്കാനും കോടതി മാറ്റിവെച്ചു.
