Skip to main content
കൊച്ചി

സോളാര്‍ കേസിലെ പ്രതി ശാലു മേനോന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതേ കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശാലു തട്ടിപ്പ് നടത്തിയ തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായ സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു

.

ശാലുവിന്റെയും ജോപ്പന്റെയും ജാമ്യാപേക്ഷ ജസ്റ്റിസ് സതീശ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് വിധി പറയുന്നതിനായി മാറ്റി. തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്  ഒളിവിലായിരുന്ന സമയത്ത് ശാലു നല്‍കിയ മൊബൈല്‍ഫോണ്‍ ഈയടുത്ത് ഝാര്‍ഖണ്ഡില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.