Skip to main content
കൊച്ചി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി സീറോമലബാര്‍ സഭ രംഗത്തെത്തി. ഓഫീസിലുള്ളവര്‍ തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നു സഭാവക്താവ് പോള്‍ തേലക്കാട്ട് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

 

മുഖ്യമന്ത്രി കള്ളനു കഞ്ഞി വച്ചവനാണെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാന ത്യാഗം ചെയ്തതിനെ കുറിച്ചും ലേഖനത്തില്‍ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍ എന്നാണു ലേഖനത്തിന്റെ തലക്കെട്ട്‌.

 

സ്വന്തം ഓഫീസ് ഭരിക്കാനറിയാത്ത മുഖ്യമന്ത്രി എന്ന പേരാണ് ഉമ്മന്‍ചാണ്ടിക്കുള്ളതെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഔദ്യോഗിക നിലപാടല്ലെന്നു സഭ വ്യക്തമാക്കി.

Tags