താന്‍ സോളാര്‍ വിഷയത്തെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നല്ല ഉദ്ധേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ അതിയായ ദുഖമുണ്ടെന്നും ഇതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തതായും മുരളീധരന്‍ വ്യക്തമാക്കി.
സോളാര്‍ വിവാദത്തില്‍ കോള്‍ലിസ്റ്റുകള്‍ പുറത്ത്പോയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചില ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടെന്ന അദ്ധേഹത്തിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വി.എസ് അച്യുതാനന്ദന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത് പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ പോക്കുപോയാല്‍ കോണ്‍ഗ്രസിന് ഒരൊറ്റ വോട്ടും ലഭിക്കില്ലെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
