Skip to main content
പത്തനംതിട്ട

ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ബിജുവിനെ ഈ മാസം 11 വരെയും സരിതയെ 15 വരെയുമാണ് റിമാന്‍ഡ് ചെയ്തത്.

 

പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി നീട്ടിയതിനാല്‍  സരിതയെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.