ആലപ്പുഴ: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി അംഗത്വം രാജി വച്ചു. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി യുമായി ആലോചിച്ച ശേഷമാണ് രാജി വച്ചതെന്നും ആലപ്പുഴയിലെ ഡി.സി.സി. പ്രമേയത്തില്‍ പ്രതിഷേധിച്ചല്ല രാജി വക്കുന്നതെന്നും തുഷാര്‍ വ്യക്തമാക്കി. മാത്രമല്ല ഭൂരിപക്ഷ ഐക്യം ഉറപ്പിക്കുന്നതിനു വേണ്ടിയും കൂടിയാണ് താന്‍ രാജി വച്ചതെന്ന് തുഷാര്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ വിവിധ സ്ഥാനങ്ങളിലിരിക്കുന്ന എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. അംഗങ്ങള്‍ ഉടന്‍ രാജി വയ്ക്കുമെന്നാണ് സൂചന. നേരത്തെ തന്നെ എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ. എസ്. സുജാത എം.ജി സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗത്വം രാജി വച്ചിരുന്നു. ആലപ്പുഴ ഡി.സി.സിയുടെ എം.എം ഷുക്കൂറിന്റെ പ്രമേയത്തോട് പ്രതികരിക്കുന്നില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.