Skip to main content

kalabhavan maniകൊച്ചി: വനപാലകരെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ കലാഭവന്‍ മണിക്ക് ഉപാധികളോടെ ജാമ്യം. ശനിയാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നും മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകണമെന്നുമാണ് നിബന്ധനകള്‍. ഹൈക്കോടതിയില്‍ മണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

 

മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും മണിക്ക് ജാമ്യം ലഭിക്കും. മണിക്കെതിരെ സമാന കേസുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

 

മെയ്‌ 15 ബുധനാഴ്ച രാത്രി മണിയും സംഘവും ഷോളയാര്‍ വനത്തില്‍ നിന്ന് തിരികെ വരുമ്പോള്‍ കണ്ണംകുഴിയില്‍ കാര്‍ പരിശോധിക്കാന്‍ ശ്രമിച്ച വനപാലകരെ മര്‍ദിച്ചെന്നാണ് കേസ്. എന്നാല്‍, തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്യുകമാത്രമാണ്‌ ഉണ്ടായതെന്നാണ്‌ മണിയുടെ വാദം.