Skip to main content
ന്യൂഡല്‍ഹി

 

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും മാസം തോറും വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം. പാചകവാതകത്തിന് പ്രതിമാസം അഞ്ച് രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം സർക്കാരിനോട് ശുപാര്‍ശ ചെയ്തു. ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ജൂലൈ ഒന്നിന് മുമ്പായി വില വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയേക്കും.

 

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ,​ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഗ്യാസ് വില നിശ്ചയിക്കുന്ന കാര്യം ചർച്ച ചെയ്തിരുന്നു. മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃതത്തിൽ ഇന്ന് രണ്ടാമതൊരു യോഗം കൂടി ചേർന്നു. സബ്സിഡി ഇനത്തില്‍ സര്‍ക്കാരിന് വന്‍ ബാധ്യത ഉണ്ടാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വില വര്‍ധന. എന്നാല്‍ വില വര്‍ധന പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.