ന്യൂഡല്‍ഹി
ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി പകരം സുനിൽ ഗവാസ്ക്കറെ ചുമതലക്കാരനാക്കിയ ബെഞ്ചിൽ തന്നെ ഹർജി നൽകാൻ ജസ്റ്റിസ് ബി.എസ്.ചൗഹാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഭാരവാഹിയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പൻ വാതുവെപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് എ.കെ.പട്നായിക് അധ്യക്ഷനായ ബെഞ്ചാണ് ശ്രീനിവാസനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഐ.പി.എൽ ഏഴാം സീസണിന്റെ നടത്തിപ്പ് ചുമതലയും കോടതി അദ്ദേഹത്തിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു. ഈ വിലക്ക് നീക്കിക്കിട്ടാനാണ് ശ്രീനിവാസൻ കോടതിയിൽ ഹർജി നൽകിയത്

