ആര്‍.കെ ധോവാന്‍ നാവികസേനാ മേധാവി

Thu, 17-04-2014 11:34:00 AM ;
ന്യൂഡല്‍ഹി

RK Dhowanവൈസ് അഡ്മിറല്‍ ആര്‍.കെ ധോവാന്‍ നാവികസേനാ മേധാവിയാകും . നാവിക സേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന്‌ അഡ്‌മിറല്‍ ഡി.കെ ജോഷി രാജിവെച്ച ഒഴിവിലേക്കാണ്‌ ധവാനെ നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. 59-കാരനായ ധവാന്‌ 25 മാസത്തെ കാലാവധി കൂടിയുണ്ട്.

 

ഡി.കെ ജോഷി ഫെബ്രുവരിയില്‍ രാജിവെച്ചതിനെത്തുടര്‍ന്ന് നാവികസേനാ മേധാവിയുടെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സീനിയോറിറ്റിയില്‍ മുന്നിലായ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞാണ് പ്രതിരോധമന്ത്രാലയം ധോവനെ നാവിക സേനാ മേധാവിയാക്കുന്നത്. ഡി.കെ ജോഷിയുടെ രാജിക്ക് ഇടയാക്കിയ യുദ്ധക്കപ്പല്‍ അപകടങ്ങള്‍ കൂടുതലുമുണ്ടായത് സിന്‍ഹയുടെ കീഴിലുള്ള വെസ്റ്റേണ്‍ കമാന്‍ഡിലാണ്. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

 

നിയമനം ഇനി മന്ത്രിസഭാനിയമനസമിതി അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് രാഷ്ട്രപതിയുടെ കൂടി അനുമതിയോടെ പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ധോവന് ഇനി രണ്ടുവര്‍ഷം കൂടി സര്‍വീസുണ്ട്. അദ്ദേഹത്തെ മേധാവിയാക്കുമ്പോള്‍ സിന്‍ഹ രാജിവെച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. ആഗസ്തിലാണ് അദ്ദേഹം വിരമിക്കേണ്ടത്.

Tags: