ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് സൈനികരെ കാണാനില്ല. പുക ശ്വസിച്ച് അപകടാവസ്ഥയിലായ അഞ്ച് നാവികരെ വായുമാര്‍ഗ്ഗം ഐ.എന്‍.എസ് അശ്വിനിയിലെത്തിച്ചു. മുംബൈ തീരത്തുനിന്ന് കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ പതിവ് പരിശീലനത്തിനിടയില്‍ കപ്പലില്‍ നിന്ന്‍ പുക പുറത്തേക്ക് വരികയായിരുന്നുവെന്ന് നാവികസേന അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കുന്ന സുരക്ഷാ നടപടികളുടെ ഭാഗമായി സൈനികര്‍ കപ്പലില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതാകാമെന്ന് കാണാതായ രണ്ട് പേരെ കുറിച്ച് സേന അറിയിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് സേന ഉത്തരവിട്ടുണ്ട്. അപകടത്തിന്റെ കാരണം വെളിപ്പെടുത്താന്‍ സേന വിസമ്മതിച്ചു. അപകടം ഒഴിവായതായും സേന അറിയിച്ചു.
ആറുമാസം മുന്‍പ് മറ്റൊരു മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു.