ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തി. കൊച്ചിയില്‍ നേവിയുടെ വിമാനത്താവളത്താണ് മോഡി വിമാനമിറങ്ങിയത് . ശംഖുമുഖത്ത് സംഘടിപ്പിക്കുന്ന വിപുലമായ സമ്മേളനത്തില്‍ അണികളെ അഭിവാദ്യം ചെയ്ത് അദ്ദേഹം സംസാരിക്കും. ഇതോടൊപ്പം കൊച്ചിയില്‍ കെ.പി.എം.എസ്സിന്റെ കായല്‍ സമ്മേളന ശതാബ്ദി ആഘോഷത്തിലും പങ്കെടുക്കും.
14 അടി ഉയരത്തില്‍ നൂറുപേര്‍ക്കിരിക്കാവുന്ന വേദിയാണ് ശംഖുമുഖത്ത് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ ദേശീയ നേതാക്കളും മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ നിന്ന് എത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരെ ശംഖുമുഖത്ത് കടല്ത്തിരത്തൊരുക്കിയ വേദിയില്‍ മോഡി അഭിസംബോധന ചെയ്യും. വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന അഞ്ച് ലക്ഷത്തോളം അണികള്‍ പങ്കെടുക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.