ന്യൂഡല്‍ഹി
പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെട്ടു. തെലങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും മത്സ്യത്തൊഴിലാളി വിഷയത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളും ബഹളം വെച്ചതിനെ തുടര്‍ന്ന്‍ ലോക്സഭയും രാജ്യസഭയും ഉച്ചവരെ നടപടികള്‍ നിര്‍ത്തിവെച്ചു.
തെലങ്കാന ബില്ലും അഴിമതി നിരോധന ബില്ലുകളും പാസാക്കുകയായിരുന്നു ലോക്സഭയുടെ പ്രധാന ലക്‌ഷ്യം. തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുന്ന സാഹചര്യത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും ഇടക്കാല റെയില്‍വേ ബജറ്റും പാസാക്കി പാര്‍ലമെന്‍റ് പിരിയാനാണ് സാധ്യത.
