പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി ലോക്സഭാംഗം ഭഗവന്ത് മന്‍ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.
ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ 2014 ലോകസഭ ബുധനാഴ്ച പാസാക്കി.
ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി എ.ഐ.എ.ഡി.എം.കെ നേതാവ് എം. തമ്പിദുരൈയെ ബുധനാഴ്ച ഏകകണ്ഠമായി തെരഞ്ഞെടുത്തു.
രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ വര്‍ദ്ധിക്കുന്നത് ലോകസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചോദ്യോത്തര വേള റദ്ദാക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.
പദവി ലഭിക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ലെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി സ്പീക്കര്‍ സുമിത്ര മഹാജന് നിയമോപദേശം നല്‍കി. സ്പീക്കര്‍ സ്വതന്ത്രമായി തീരുമാനമെടുക്കണമെന്ന്‍ കോണ്‍ഗ്രസ്.
