ജമ്മു
പാകിസ്താന് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശനിയാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സേന വെടിവെപ്പ് നടത്തി. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പൂഞ്ച് അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്സേന വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ജൂലൈ 22നു രാത്രിയും പൂഞ്ചിലെ നിയന്ത്രണ രേഖക്കടുത്ത ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സേന വെടിവെപ്പ് നടത്തിയിരുന്നു.
