Skip to main content
പാട്ന

ബിഹാറില്‍ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച വിതരണംചെയ്‌ത ഉച്ചഭക്ഷണം കഴിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. 48 കുട്ടികള്‍ ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. ദരംസാത്തി പ്രൈമറി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.

 

ഭക്ഷണം കഴിച്ചയുടന്‍ തന്നെ കുട്ടികള്‍ക്ക്‌ ശാരീരികാസ്വസ്‌ഥതയുണ്ടായതായി അധികൃതര്‍  പറഞ്ഞു. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 11കുട്ടികള്‍ മരിച്ചിരുന്നു. ഭക്ഷണത്തില്‍ ഓര്‍ഗാനോ ഫോസ്ഫറസ് എന്ന കീടനാശിനിയുടെ അംശം വലിയതോതില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ അധ്യാപകരാണ്.

 

മരിച്ച കുട്ടികളുടെ കുടുംബത്തിനു 2ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.