Skip to main content
ന്യൂഡല്‍ഹി

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റാൽഫ് ഹാഷ്കെ എന്നയാളെ പൊലീസ് സ്വിറ്റ്സർലണ്ടിൽ വച്ച് അറസ്റ്റു ചെയ്തു. കേസിൽ പതിമൂന്നാം പ്രതിയാണ് ഹാഷ്കെ. അറസ്റ്റിലായ ഹാഷ്കെയെ ഇറ്റലിയിൽ എത്തിച്ച്  ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഹാഷ്കെയെ ഇറ്റലിക്ക് കൈമാറാൻ സ്വിസ് കോടതി ഉത്തരവിട്ടുണ്ട്.

 

ഇന്ത്യയിലെ വി.വി.ഐ.പികൾക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടറുകൾ വാങ്ങുന്നതിന് അഗസ്റ്റാ കമ്പനിയുമായി 3600 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഇതിൽ 360 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.  വ്യോമസേന മുൻ മേധാവി എസ്.പി.ത്യാഗി, സഞ്ജീവ് എന്ന ജൂലി, രാജീവ് എന്ന ഡോക്സ, സന്ദീപ്‌ തുടങ്ങിയ 13 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായിരുന്ന ത്യാഗി ആരോപണം നിഷേധിച്ചിരുന്നു.

 

അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉത്തരവിട്ടിരുന്നു.

 

Tags