ന്യൂഡല്‍ഹി
ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെയില്‍വെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു. തിങ്കളാഴ്‌ച മുതല്‍ ടിക്കറ്റ് നിരക്കില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധന നിലവില്‍ വരുമെന്നാണ് സൂചന. ആറുമാസം കൂടുമ്പോള്‍ യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടാനാണ് തീരുമാനം. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
ഇന്ധന വില വര്‍ധിച്ചതിനാല്‍ റെയില്‍വേക്ക് 1200 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്. ഓരോ ആറുമാസത്തിലും യാത്രാ- ചരക്ക് കൂലിയെക്കുറിച്ച് ചര്‍ച്ച ചെയ്യണ്ടതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പരിഷ്കരിച്ച ശേഷം യാത്രാനിരക്കില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
