ഭുവനേശ്വര്‍
ഒഡീഷയിലെ മാല്‍ക്കംഗുരി ജില്ലയില്‍ മാവോവാദികളും പ്രത്യേക ദൌത്യസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ വന്‍ ആയുധ ശേഖരങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
മാല്‍ക്കംഗുരി എസ്.പി അഖിലേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയത്. ഒഡീഷയില്‍ അടുത്തിടെ നടത്തിയ ഏറ്റവും വലിയ മാവോവാദി വേട്ടയാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.
