Skip to main content
ഡെറാഡൂണ്‍

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വ്യോമസേനാ ഹേലികോപ്ടര്‍ ചൊവ്വാഴ്ച തകര്‍ന്നുവീണു. കോപ്ടറില്‍ ഉണ്ടായിരുന്ന 20 പേരും കൊല്ലപ്പെട്ടതായി കരുതുന്നു.

 

വ്യോമസേന പുതുതായി വാങ്ങിയ റഷ്യന്‍ നിര്‍മ്മിത എം.ഐ-17വി5 ഹേലികോപ്ടറാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് കാരണം എന്നാണ് വിലയിരുത്തല്‍. വ്യോമസേന, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദുരന്ത നിവാരണ സേന എന്നിവയിലെ സൈനികരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. എട്ടു മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

 

കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടില്‍ ആക്കിയിരിക്കുകയാണ്. ബദരിനാഥ്‌, ഹര്‍സില്‍ എന്നിവടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 8000 പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രളയത്തെ തുടര്‍ന്നുള്ള മരണസംഖ്യ 822 ആയതായി സര്‍ക്കാര്‍ അറിയിച്ചു.