പാലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിന്റെ മരണം വിഷബാധയേറ്റല്ലെന്ന് ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അറാഫത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി അദ്ദേഹത്തിന്റെ ഭാര്യ സുഹ വ്യക്തമാക്കി.
2004 നവംബര്‍ 11-നാണ് അറഫാത്ത് മരണമടഞ്ഞത്. രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നായിരുന്നു ആശുപത്രി രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അറഫാത്തിനെ കൊന്നത് മാരക വിഷം നല്‍കിയാണെന്നും തെളിവുകള്‍ തന്റെ വശമുണ്ടെന്നും സുഹ നേരത്തെ പറഞ്ഞിരുന്നു. ശരീരഭാഗങ്ങളുടെ സാമ്പിള്‍ പരിശോധിച്ച സ്വിസ് ഫോറന്‍സിക് വിദഗ്ദര്‍ പൊളോണിയം ഉളളില്‍ ചെന്നാണ് അറഫാത്ത് മരിച്ചതെന്ന് കണ്ടത്തെിയിരുന്നു. അല്‍ ജസീറ ടെലിവിഷനാണ് ഇത് സംബന്ധിച്ച പരിശോധനാ ഫലം പുറത്ത് വിട്ടത്.
