Skip to main content

ബ്രസീല്‍ : ഫുട്ബോള്‍ ലോകകപ്പിന്റെ പേരിലുള്ള ധൂര്‍ത്തിനും വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവിനുമെതിരെ ബ്രസീലില്‍ ജനകീയ പ്രക്ഷോഭം. യാത്ര നിരക്കിലും മറ്റുമുണ്ടായ ക്രമാതീതമായ വര്‍ദ്ധനയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ചയാണ് ബ്രസീലില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ അഞ്ച് പ്രധാന നഗരങ്ങളിലെ യാത്രാകൂലി വര്‍ദ്ധന ഭരണാധികാരികള്‍ പിന്‍വലിച്ചിട്ടുണ്ട്.

ഫുട്ബോളിന്റെ പേരില്‍ സര്‍ക്കാര്‍ അമിതമായി പണം ചിലവഴിക്കുന്നെന്നും നഗരത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിക്കുന്നില്ലെന്നും പറഞ്ഞാണ് പ്രക്ഷോഭകാരികള്‍ പ്രതിഷേധം ആരംഭിച്ചത്. അതേസമയം കൂടുതല്‍ ഉത്തരവാദിത്വപ്പെട്ട ഭരണത്തിനും പൊതുജന സേവനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് ഡില്‍മ റൂസഫ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നനങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പതിനായിരക്കണക്കിനു ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.