ഹിജാബ്: സിപിഎം കളിക്കുന്നത് ക്രിസ്ത്യൻ വോട്ട് ബിജെപിയിൽ എത്തിക്കാൻ
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും. അതിൻറെ ദോഷം കൂടുതൽ ചെയ്യുന്നത് യുഡിഎഫിനെ ആയിരിക്കും. അങ്ങനെ ഒരു ത്രികോണ മത്സരം ഉരുത്തുരിയുമ്പോൾ അനായാസം ഇടതുപക്ഷ മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ വരാം എന്ന കണക്കുകൂട്ടലാണ്.
സിപിഎമ്മിന്റെ അജണ്ട ഏകദേശം പ്രാവർത്തികമാകുന്ന സാഹചര്യമാണ് ഉരുത്തുരിഞ്ഞു വരുന്നത്. ഭിന്നശേഷി നിയമനത്തിന്റെ കാര്യത്തിൽ ക്രിസ്തീയ സഭകളെല്ലാം ഒന്നിച്ച് അണിനിരുന്നതും അതിൻറെ സൂചനയാണ് . ഇത്തരത്തിൽ തീവ്ര വർഗീയതയെ ഇളക്കിവിട്ട് രാഷ്ട്രീയം കളിക്കുന്നതിനു കേരളത്തിന് വലിയ വില നൽകേണ്ടി വരും എന്നുള്ളത് ഒരു വസ്തുതയാണ്
