ഹാർവാഡിൽ വിദ്യാർത്ഥികൾ അമേരിക്കൻ പതാക മാറ്റി പാലസ്തീൻ പതാക ഉയർത്തി
അമേരിക്കൻ കോളേജ് ക്യാമ്പസ്സുകളിലെ ഇസ്രായേൽ വിരുദ്ധ സമരം ഗുരുതര ആഭ്യന്തരപ്രശ്നമായി വളർന്നു കൊണ്ടിരിക്കുന്നു. ഇസ്രായേൽ ,ഗാസയിൽ നടത്തുന്നത് വംശഹത്യയും മനുഷ്യാവകാശ വിരുദ്ധവുമായ കാര്യങ്ങെളാണെന്നും അവയ്ക്ക് പിന്തുണ നൽകുന്ന വിധമാണ് അമേരിക്കയുടെ നിലപാടുമെന്നുന്ന യിച്ചു കൊണ്ടാണ് കാമ്പസ്സുകളിൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്നത്. ഒട്ടേറെ വിദ്യാർത്ഥികൾ അറസ്റ്റിലാകുന്നുണ്ട്. എന്നിട്ടും പ്രക്ഷോഭത്തിൻ്റെ ശക്തിയും തീവ്രതയും കൂടിവരുന്നു. ഏറ്റവും ഒടുവിൽ നടന്നത് ഹാർവാഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അമേരിക്കയുടെ പതാക മാറ്റി പകരം പാലസ്തീൻ പതാക ഉയർത്തുന്ന അവസ്ഥയിലേക്കു വരെ മാറി.
വിയറ്റ്നാം യുദ്ധത്തിനെതിരെ എഴുപതുകളിൽ അമേരിക്കയിലുണ്ടായ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ കാമ്പസ്സുകളിൽ നടക്കുന്നത്. ഇത് ആസന്നമായിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന അവസ്ഥയിലേക്കും മാറും.