മോദിക്കു ജപ്പാൻ നൽകിയ സ്വീകരണം ട്രമ്പിനുള്ള സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത് ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്. ആ രാഷ്ട്രീയസന്ദേശം അമേരിക്കയ്ക്ക് ഉള്ളതും . അമേരിക്കയുമായി വളരെ അടുത്ത ബന്ധവും സാമ്പത്തിക സഹകരണവും ഉള്ള രാജ്യമാണ് ജപ്പാൻ . ഇപ്പോഴും അത് തുടരുന്നുണ്ട്. ആദ്യം 25% അമേരിക്ക ജപ്പാന്റെ പുറത്ത് വ്യാപാര ചുങ്കം ഏർപ്പെടുത്തി. പിന്നീട് അത് ചർച്ചകളെ തുടർന്ന് 15 ശതമാക്കി.എന്നാൽ അമേരിക്കയിൽ ജപ്പാൻ കമ്പനികൾ ഭീമമായ നിക്ഷേപം നടത്തണമെന്ന ജപ്പാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആ ഇളവ് നൽകിയത്. അമേരിക്കയെ വിശ്വസിക്കാൻ പറ്റാത്ത രാജ്യം എന്ന് ജപ്പാൻ ഉൾപ്പെടെ ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൻറെ പശ്ചാത്തലത്തിൽ രൂപം കൊള്ളുന്ന പുതിയ ബന്ധങ്ങളുടെ സന്ദേശമാണ് പ്രധാനമന്ത്രി മോദിക്ക് ജപ്പാൻ നൽകിയ സ്വീകരണത്തിലൂടെ പ്രകടമാക്കിയത്.
പ്രധാനമന്ത്രി ജപ്പാനിൽ നിന്ന് നേരെ പോകുന്നത് ചൈനയിലേക്കാണ് . ഇന്ത്യ, ചൈന ,റഷ്യ , ജപ്പാൻ അതേപോലെ തെക്കനേഷ്യൻ രാജ്യങ്ങളും ബ്രിക്സ് രാജ്യങ്ങളും ചേർന്നുകൊണ്ടുള്ള പുതിയ ചേരി അമേരിക്കയ്ക്ക് നേരെ ഉയർത്തുന്ന ഭീഷണി ബഹു തലമാനങ്ങളുള്ളതാണ്.
